2010, ജനുവരി 10, ഞായറാഴ്‌ച

കോമരങ്ങള്‍

പയ്യന്നൂര്‍ വെച്ച് നടന്ന സംഭവം മോശമായി പോയി.. എത്രമാത്രം അസഹിഷ്ണുതര്‍ ആണ്, മനുഷ്യ സ്നേഹത്തിനു വേണ്ടിയും, സാമൂഹിക തിന്മകള്‍ക്കും എതിരെയും പോരാടിയ പഴയ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പിന്തുടര്‍ച്ച അവകാശം പേറുന്നവര്‍ക്ക് എന്ന് ഈ സംഭവം നമ്മെ മനസ്സിലാക്കി തരുന്നു.. ധിക്കാരവും, ദാര്‍ഷ്ട്യവും കയ്മുതലയുള്ള ജയരജന്മാരുടെ പിന്തുടര്‍ച്ചക്കാര്‍ മാത്രമാണ് അസ്ഥിത്വം നഷ്ടപ്പെട്ടു രക്ഷ്ട്രീയ കോമരങ്ങള്‍ മാത്രമായ നമ്മുടെ പാവം യുവാക്കള്‍ എന്ന് മനസ്സിലാക്കി തരുന്നു ഇത്തരം സംഭവങ്ങള്‍..

തീവ്രവാദം പോലെയുള്ള ഭീകരമായ അവസ്ഥയിലേക്ക് നമ്മുടെ യുവാക്കള്‍ ചെന്നെത്തുമ്പോള്‍ അതിലൊന്നും നമുക്കൊന്നും ചെയ്യാനില്ല എന്നാ രീതിയില്‍ ഒഴിഞ്ഞു മാറി ഗവര്‍ണര്‍ നെ വഴിയില്‍ തടയുകയുമെന്നും, ഫേസ് ബുക്ക്‌ ലൂടെയും, ബ്ലോഗിലൂടെയും സംഖടനെയെ വളര്‍ത്തണം എന്നാ പ്രസ്താവനകളില്‍ ഒതുങ്ങി നില്‍ക്കുകയാണ് നമ്മുടെ പുരോഗമന ആശയ വക്താക്കള്‍.. ഇവരാണല്ലോ നാളെ നമ്മുടെ രക്ഷ്ട്രീയ മുഖ്യ ധാരയിലേക്ക് വളര്‍ന്നു വരേണ്ടത് എന്നതാണ് പുതിയ വെല്ലുവിളി..

പ്രസ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏതു ശക്തിയും, എന്ത് വിലകൊടുത്തും അടിച്ചമര്‍ത്തുക എന്നാ അലിഖിത നിയമം, അത് ആശയ പരമായി നേരിടെണ്ടുന്നതിനു പകരം, കായികമായി നേരിടുക എന്നാ അധപതനതിന്റെ നാളുകളിലെക്കാന് നാം നടന്നടുക്കുന്നത്.. ഒരു യഥാര്‍ത്ഥ കംമുനിസ്റ്കാരന് ഇത്രയും ദാര്‍ഷ്ട്യവും ധിക്കാരവും ഉണ്ടാകുമോ എന്നാ സന്ദേഹവും ബാക്കിയാകുന്നു..

2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

naadakam

നാടകം..
ഇന്ത്യാ മഹാരാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സാധാരണക്കാരന് ഗുണം ഉണ്ടാകുമോ എന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങല്‍ ഒരു പാടു ആയി..
മന്ത്രിമാര്‍ ഇപ്പോള്‍ നടത്തുന്ന ചെലവു ചുരുക്കല്‍ നാടകം കാണുമ്പൊള്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ നിര്‍വാഹം ഇല്ല.. പാവപ്പെട്ട കോടി കണക്കിന് ജനങ്ങള്‍ഉടെ ജീവനും സ്വത്തിനും ഒരു വിലയുമില്ലാത്ത നമ്മുടെ രാജ്യത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്തില്‍ ഇരുന്നു നടത്തുന്ന പ്രഗ്യപനങ്ങള്‍ കേള്‍ക്കുമ്പോ ചിരി വരുന്നു.. റെയില്‍ യാത്ര.. എകനോമി യാത്ര.. അങ്ങനെ യാത്രകള്‍ പലവിധം..

നികുതി കുടിശ്ശിക വരുത്തിയ 100 പ്രമുഗന്മാരില്‍ നിന്നും സര്‍ക്കാരിനു കിട്ടാനുള്ളത് Rs 1,410 ബില്യണ്‍ ആണ്.. ഇതു സര്‍കാര്‍ ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ ചിലവിന്റെ മൂന്നു ഇരട്ടി വരും എന്നുള്ള വാസ്തവം നാം മറന്നു കൂടാ.. രാക്ഷ്ട്രീയക്കാര്‍ ഫസ്റ്റ് ക്ലാസ്സിലോ സ്പെഷ്യല്‍ വിമാനത്തിലോ യാത്ര ചെയ്തൊട്ടേ.. പക്ഷെ സര്‍ക്കാരിലേക്ക് കിട്ടാനുള്ള ഇത്തരം കുടിശ്ശിക ഈടാക്കുന്നതില്‍ ഒന്നിച്ചു നിന്നിട്ട്..

കഴിഞ്ഞ ഒരു ദശകത്തില്‍ നമ്മുടെ FCI കളില്‍ വെച്ചു നശിച്ചു പോയത് 1.3 മില്യണ്‍ ഭകഷ്യ സാധനങ്ങള്‍ ആണ് എന്നുള്ളത് ഒരു നഗ്ന സത്യം മാത്രമായി അവശേഷിക്കുന്നു.. ഇതില്‍ പകുതിയും ഒരു പ്രകൃതി ഷോബം പോലും ഇതു വരെ ആയും കെട്ട് കേള്‍വി പോലും ഇല്ലാത്ത പഞ്ചാബില്‍ ആണെന്നുള്ളത്‌ നമ്മുടെ അധികാര ഉദ്യോഗ വര്‍ഗത്തിന്എത്രമാത്രം താത്പര്യം ഉണ്ട് എന്ന് നമ്മെ ബോധ്യ പെടുതുന്നതാണ്.

വാല്‍കഷ്ണം
100 മുറികള്‍ ഉള്ള british kottaram aaya രക്ഷ്ട്രപതി ഭവനം വേണോ ഒരു ജനതിപധ്യ രാജ്യത്തിന്‌?

2009, സെപ്റ്റംബർ 5, ശനിയാഴ്‌ച

Bikshadanam

ഭിക്ഷാടനം..
മുംബൈ ജീവിതത്തിലെ ആദ്യ നാളുകള്‍.. ഒരു കൊച്ചു ഗ്രാമത്തില് നിന്നും വന്ന എനിക്ക് മഹാനഗരത്തിലെ തിരക്ക് പിടിച്ച ഓട്ടവും, ചുറ്റിലും ഉള്ള അപരിചിത മുഖങ്ങളും എല്ലാം പുതുമയുള്ള കാഴ്ചകള്‍ ആയിരുന്നു ..96
96ലെ ഒരു സായാഹ്നം.. Juhu ബീച്ച് ബസ്സ് സ്റ്റേഷനില് നിന്നും അന്ധേരിക്കുള്ള ബസ് നു കാത്തു നില്ക്കുക ആയിരുന്നു. ഒരു കൊച്ചു ഭിക്ഷക്കാരി പെണ്‍കുട്ടി.. ഏകദേശം പത്തു വയസ്സിനു അടുത്ത് പ്രായം വരും.. കുട്ടി പലരുടെയും മുന്നില്‍ കയ്യ് നീട്ടി ഒഴിഞ്ഞ കയ്യുമായി എന്‍റെ അടുത്ത് വന്നു.. ഞാന്‍ പോക്കെറ്റില്‍ കയ്യിട്ടു.. ഉണ്ടയിരുന്ന 20 ന്റെയും 10 ന്റെയും നാണയ തുട്ടുകള്‍ ആ കുഞ്ഞു കയ്യിലേക്ക് വെച്ചു കൊടുത്തു.. നന്ദി സ്ഫുരിക്കുന്ന ഒരു നോട്ടം പ്രതീക്ഷിച്ച എന്‍റെ മുഖത്തേക്ക് കുട്ടി ഒന്നു സൂക്ഷിച്ചു നോക്കി, ആ തുട്ടുകള്‍ നിലത്തേക്ക്‌ വലിച്ചെറിഞ്ഞു.. ഹിന്ദിയില്‍ എന്തല്ലാമോ പിറു പിറുത്തു കൊണ്ടു നടന്നകലുന്ന ആ കുട്ടിയെയും നോക്കി.. നിലത്തു വീണു കിടക്കുന്ന തുട്ടുകള്‍ എടുത്തു പോക്കെട്ടിലിട്ടു.. 1500 രൂപ ശമ്പളക്കാരന് ആ തുട്ടുകള്‍ വിലപ്പെട്ടതായിരുന്നു..